രാജീവ് നാഥ്സംവിധാനം ചെയ്യുന്ന ”ഹെഡ്മാസ്റ്റര്‍ ” ജൂലൈ 29ന് പ്രദര്‍ശനത്തിന് എത്തും.

ദേശീയപുരസ്കാര ജേതാവായ രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ”ഹെഡ്മാസ്റ്റര്‍ ” .

ചിത്രം ജൂലൈ 29ന് പ്രദര്‍ശനത്തിന് എത്തും. രാജീവ് നാഥും കെ.ബി വേണുവും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം കാരൂര്‍ നീലകണ്ഠപിള്ളയുടെ ” പൊതിച്ചോറ് ” എന്ന ചെറുകഥയെ ആസ്പദമാക്കിയാണ്.

ബാബു ആന്‍്റണി, തമ്ബി ആന്‍്റണി, ജഗദീഷ്, ശങ്കര്‍ രാമകൃഷ്ണന്‍, മഞ്ജു പിള്ള, ആകാശ് രാജ്, സേതുലക്ഷ്മി തുടങ്ങിയവര്‍ ഹെഡ്മാസ്റ്ററില്‍ അഭിനയിച്ചിരിക്കുന്നു. ചാനല്‍ ഫൈവിന്‍്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ പശ്ചാത്തല സംഗീത൦ റോണി റാഫേല്‍ ആണ് ഒരുക്കുന്നത്. കാവാലം ശ്രീകുമാര്‍ സംഗീതവും, പ്രഭാവര്‍മ്മ ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *