പൊന്നിയിന്‍ സെല്‍വന്‍ചിത്രം : മണിരത്‌നത്തിനും വിക്രമിനും കോടതി നോട്ടിസ്


പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഇപ്പോഴിതാ സംവിധായകന്‍ മണിരത്‌നത്തിനും വിക്രമിനും കോടതി നോട്ടിസ് അയച്ചിരിക്കുകയാണ്. സെല്‍വം എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

online news portal

ചിത്രത്തില്‍ ചോള രാജാക്കന്മാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ചോള രാജാവായിരുന്ന ആദിത്യ കരികാലന്‍ നെറ്റിയില്‍ തിലകക്കുറി അണിഞ്ഞിരുന്നില്ലെന്നും എന്നാല്‍ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്‍ തിലകമണിഞ്ഞയാളാണ് എന്നുമാണ് ആരോപണം.

ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ചോള രാജാക്കന്മാരെ കുറിച്ച്‌ തെറ്റായ പരിവേഷമാണ് നല്‍കുന്നത്. സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്നറിയാന്‍ തീയറ്റര്‍ റിലീസിന് മുന്‍പ് പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.



Sharing is Caring