ന്യൂസിലാണ്ട്, സിംബാബ്‍വേ ഏകദിന പരമ്ബരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ട്, സിംബാബ്‍വേ എന്നിവരുമായുള്ള ഓസ്ട്രേലിയയുടെ ഏകദിന പരമ്ബരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു. പാറ്റ് കമ്മിന്‍സിന് വിശ്രമം നല്‍കിയപ്പോള്‍ ആഡം സംപ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്.

സിംബാബ്‍വേ ആണ് ആദ്യം ഏകദിന പരമ്ബരയ്ക്കായി എത്തുന്നത്. ഓഗസ്റ്റ് 28, 31, സെപ്റ്റംബര്‍ 3 തീയ്യതികളില്‍ ടൗണ്‍സ്വില്ലയിലെ റിവര്‍വേ സ്റ്റേഡിയത്തിലാണ് സിംബാബ്‍വേയുടെ മത്സരം.

ന്യൂസിലാണ്ടും ഓസ്ട്രേലിയയും സെപ്റ്റംബര്‍ 6, 8, 11 എന്നീ തീയ്യതികളില്‍ കെയിന്‍സിലെ കാസാലിസ് സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *