ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സംസ്ഥാന തലത്തിലും നേതൃമാറ്റം വേണമോയെന്നും പരിശോധിക്കും. വിശദമായ ചര്‍ച്ചകള്‍ക്കായി അടുത്തമാസം 6,7,8 തീയതികളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ചേരുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
സംഘടനാപരമായ തിരുത്തലുകളാകും യോഗങ്ങളില്‍ ഉണ്ടാവുകയെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സിപിഐഎമ്മിലെ നേതൃമാറ്റം മറ്റ് പാര്‍ട്ടികളിലേ പോലെയല്ല. കൂട്ടായ ഉത്തരവാദിത്തത്തോട് കൂടിയാണ് പാര്‍ട്ടി തീരുമാനമെടുക്കുന്നതെന്നും
നേതൃമാറ്റം സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.