മൂ​ന്നാം ദി​വ​സ​വും മൂ​ന്ന് ല​ക്ഷം; രാജ്യത്ത് കുറവില്ലാതെ കോവിഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ്. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും മൂ​ന്ന് ല​ക്ഷ​ത്തി​നു മു​ക​ളി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ആ​ശ​ങ്ക​യാ​യി.

ഇ​ന്ന് 3.37 ല​ക്ഷം പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 3,37,704 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ല​ത്തേ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 2.7 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3.89 കോ​ടി​യാ​യി ഉ​യ​ർ​ന്നു. പോ​സ​റ്റി​വി​റ്റി നി​ര​ക്കി​ലും കു​റ​വു​ണ്ട്. ഇ​ന്ന് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 17.22 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് 17.94 ശ​ത​മാ​ന​മാ​യി​രു​ന്നു. രാ​ജ്യ​ത്ത് ആ​കെ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ 10,050 ആ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 48,270 പേ​രും, ക​ർ​ണാ​ട​ക​യി​ൽ 48,049 പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി. ത​മി​ഴ്നാ​ട്ടി​ൽ 29,870 ഉം ​ഗു​ജ​റാ​ത്തി​ൽ 21, 225 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലും , ഹ​രി​യാ​ന​യി​ലും പ്ര​തി​ദി​ന കേ​സു​ക​ൾ പ​തി​നാ​യി​ര​ത്തി​ന​ടു​ത്തെ​ത്തി.

You may also like ....

Leave a Reply

Your email address will not be published.