മും​ബൈ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം: ര​ണ്ട് പേ​ർ മ​രി​ച്ചു

മും​ബൈ: മും​ബൈ​യി​ൽ ഭാ​ട്ടി​യ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. 15 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ ഭാ​ട്ടി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

മും​ബൈ​യി​ലെ ട​ർ​ഡി​യോ ഏ​രി​യ​യി​ലെ ഗോ​വാ​ലി​യ ടാ​ങ്കി​ൽ ഗാ​ന്ധി ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ബ​ഹു​നി​ല​കെ​ട്ടി​ട​മാ​യ ക​മ​ല​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പു​റ​ത്തെ​ത്തി​ച്ച​താ​യി മും​ബൈ മേ​യ​ർ കി​ഷോ​രി പ​ഡ്നേ​ക്ക​ർ പ​റ​ഞ്ഞു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 13 ഫ​യ​ർ എ​ൻ​ജി​നു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *