ബജ്റംഗ്ദളിനെ വിലക്കുന്ന കാര്യം ആലോചിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ

ബജ്റംഗ്ദളിനെ വിലക്കുന്ന കാര്യം ആലോചിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിനു പിന്നാലെയാണ് ബാഗലിൻ്റെ പ്രതികരണം. കർണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബജ്റംഗ്ദളിനെ വിലക്കുമെന്നാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം.

നവംബറിനു മുൻപ് ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.സംവരണ കാർഡിറക്കിയും, വൈകാരിക – ജനകീയ പ്രഖ്യാപനങ്ങളുമായാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങിയത്. എസ് സി സംവരണം 15 ശതമാനത്തിൽ നിന്ന് 17 ആയും എസ് ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായും ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു.

സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം, ബിപിഎൽ കുടുംബങ്ങൾക്ക് ഓരോ മാസവും 10 കിലോ വീതം ധാന്യം, തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യർക്ക് പ്രതിമാസ ധനസഹായം, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. സംഘപരിവാർ സംഘടന ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *