‘ചപ്പാത്തി വെജ് റോള്‍’

വേണ്ട ചേരുവകള്‍…

അരിഞ്ഞ ബീന്‍സ് 5 എണ്ണം (ചെറുതായി അരിഞ്ഞത്)
കാരറ്റ് 1 എണ്ണം (ചെറുതായി അരിഞ്ഞത്)
കാപ്സിക്കം 1 എണ്ണം
തക്കാളി 1 എണ്ണം
മല്ലിയില ആവശ്യത്തിന്
മൈദ 1 കപ്പ്
ഗോതമ്ബ് പൊടി 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ജീരകം ഒരു നുള്ള്
സവാള ചെറുതായി അരിഞ്ഞത്
തക്കാളി കെച്ചപ്പ് 2 ടീസ്പൂണ്‍
മുളകുപൊടി 1/ 2 ടീസ്പൂണ്‍
ഗരം മസാല കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം…

ആദ്യം മൈദ, ഗോതമ്ബ് പൊടി , ഉപ്പ് എന്നിവ ‍ചേര്‍ത്ത് ചപ്പാത്തി മാവ് ഉണ്ടാക്കുക. ശേഷം തുണികൊണ്ട് മൂടി വയ്ക്കുക.

ശേഷം വെറെ ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ജീരകം ഇട്ടു ഇളക്കുക. അരിഞ്ഞ സവാളയും കാപ്സിക്കവും ഇട്ടു നന്നായി വഴറ്റുക. ശേഷം അതിലേക്ക് ബീന്‍സ്, തക്കാളി, മഞ്ഞള്‍ പൊടി, ആവശ്യത്തിന് ഉപ്പും ഇട്ടു നന്നായി വഴറ്റുക. അവസാനം മല്ലിയില ഇട്ടു ഒന്നു വഴറ്റികൊടുക്കുക. സ്റ്റഫ് തയ്യാറായി…

മാറ്റി വച്ചിരിക്കുന്ന ചപ്പാത്തി പരത്തി നെയ് ചേര്‍ത്ത് ചുട്ട് എടുക്കുക. അതിനുശേഷം ചപ്പാത്തി മറ്റ് ഒരു പാത്രത്തിലേക്ക് മാറ്റി അതിന്റെ മുകളില്‍ തക്കാളി സോസ് പുരട്ടി കൊടുക്കുക.

ശേഷം നീളത്തില്‍ അരിഞ്ഞ കാരറ്റും സവാളയും വയ്ക്കുക. അതിനുശേഷം സ്റ്റഫ് വച്ച്‌ കൊടുക്കുക. ചപ്പാത്തി റോള്‍ ചെയ്യുക…

Spread the love

Leave a Reply

Your email address will not be published. Required fields are marked *