സൂരറൈ പോട്ര് എന്ന ചിത്രത്തിന് കിട്ടിയ ദേശീയ പുരസ്‌കാരങ്ങളില്‍ നന്ദി പ്രകാശിപ്പിച്ച്‌ സംവിധായിക സുധ കൊങ്കര

സൂരറൈ പോട്ര് എന്ന ചിത്രത്തിന് കിട്ടിയ ദേശീയ പുരസ്‌കാരങ്ങളില്‍ നന്ദി പ്രകാശിപ്പിച്ച്‌ സംവിധായിക സുധ കൊങ്കര.

സുധ കൊങ്കരയുടെ വാക്കുകള്‍:

”ഈ സിനിമയുടെ യാത്ര തുടങ്ങിയത് എന്റെ അച്ഛന്റെ മരണത്തോടെയാണ്. മരണശയ്യയില്‍ കിടന്നുകൊണ്ട് വാതിലില്‍ നില്‍ക്കുന്ന എന്നോട് അടുത്തേക്ക് വരാന്‍ ആംഗ്യം കാണിക്കുന്ന അച്ഛന്റെ അന്ത്യനിമിഷത്തെ രൂപമാണ് എന്റെ മനസ്സില്‍ അവസാനമായി പതിഞ്ഞത്.സൂരറൈ പോട്ര് എന്ന എന്റെ ചിത്രത്തിലെ ഒരു രംഗമായി ഞാന്‍ ആ നിമിഷം ഉള്‍പ്പെടുത്തി.

സിനിമാ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ നമ്മളില്‍ ഭൂരിഭാഗം പേരും ആത്യന്തികമായി നമ്മുടെ സിനിമകളില്‍ നമ്മുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍ ചേര്‍ത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് എന്റെ വിശ്വാസം.സൂരറൈ പോട്രുവില്‍ ഞാന്‍ ഉള്‍പ്പെടുത്തിയ നമ്മുടെ ജീവിതത്തില്‍ നിന്നുള്ള നിരവധി നിമിഷങ്ങള്‍ക്ക് എന്റെ അച്ഛനോട് നന്ദിപറയുന്നു.

ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഈ നിമിഷത്തില്‍ എന്റെ സന്തോഷം കാണാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നുള്ളതാണ് എന്റെ ദുഃഖം. എന്റെ ഗുരുവിന് നന്ദി. നിങ്ങള്‍ പഠിപ്പിച്ചതൊന്നുമില്ലെങ്കില്‍ ഞാന്‍ ഒരു വലിയ പൂജ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *