അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

ആലപ്പുഴ അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്.

മരിച്ചവരില്‍ ഒരാള്‍ ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജുവും (34), മറ്റൊരാള്‍ ആനാട് സ്വദേശി സുധീഷ് ലാല്‍ ആണെന്നും പൊലീസ് അറിയിച്ചു. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഒരു കുട്ടിയും ഉണ്ട്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. പായല്‍കുളങ്ങരയില്‍ ദേശീയപാതയില്‍ വച്ചാണ് അപകടം നടന്നത്. കാറില്‍ ഉണ്ടായിരുന്നവര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു എന്നാണ് സൂചന.

എതിര്‍ ദിശയില്‍ നിന്ന് വന്ന കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *