ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തി

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കേരളത്തില്‍ എത്തി. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ നദ്ദയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചു.സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് നദ്ദ എത്തുന്നത്.

11 മണിക്ക് ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ‘മന്‍ കീ ബാത്ത്’ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് 62 ബൂത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീന ദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിലും ജെ.പി നദ്ദ പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് കോട്ടയത്തെ ശ്രീനാരായണ ഗുരു പില്‍ഗ്രിമേജ് സെന്‍റര്‍ സന്ദര്‍ശിക്കും. അതിന് ശേഷം ബി.ജെ.പി കോട്ടയം ജില്ലാ ഓഫീസ് ഉദ്ഘാടന ചടങ്ങിലും ജെ.പി നദ്ദ സംബന്ധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *