പ​തി​നാ​റു​കാ​രി​യായ ട്രെയിൻ യാത്രക്കാരിയെ കോഴിക്കോട്ടെത്തിച്ച്‌ ബലാത്സംഗം ചെയ്ത കേസ്: പ്രതികള്‍ റിമാന്‍ഡില്‍

കോഴിക്കോട്ടെത്തിച്ച്‌ ബലാത്സംഗം ചെയ്ത കേസ്: പ്രതികള്‍ റിമാന്‍ഡില്‍.യു.​പി സ്വ​ദേ​ശി​ക​ളാ​യ ഇ​ക​റാ​ര്‍ ആ​ലം (18), അ​ജാ​ജ് (25), ഷ​ക്കീ​ല്‍ ഷാ (42), ​ഇ​ര്‍​ഷാ​ദ് (23) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വാ​രാ​ണ​സി​യി​ലെ വീ​ട്ടി​ല്‍​നി​ന്ന് ചെ​ന്നൈ​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് യു​വ​തി ട്രെ​യി​നി​ല്‍ പോ​ക​വെ നാ​ട്ടു​കാ​രാ​യ യു​വാ​ക്ക​ള്‍ ഒ​പ്പം കൂ​ടു​ക​യാ​യി​രു​ന്നു.തു​ട​ര്‍​ന്ന് ഒ​രാ​ള്‍ പ്ര​ണ​യം തു​റ​ന്നു​പ​റ​യു​ക​യും യു​വ​തി​യെ ചെ​ന്നൈ​യി​ല്‍ ഇ​റ​ങ്ങാ​ന്‍ സ​മ്മ​തി​ക്കാ​തെ പാ​ല​ക്കാ​ട്ടി​റ​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ​നി​ന്ന് ബ​സി​ല്‍ കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ച്‌ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പോ​ക്സോ ഉ​ള്‍​പ്പെ​ടെ വ​കു​പ്പു​ക​ളാ​ണ് ക​സ​ബ പൊ​ലീ​സ് പ്ര​തി​ക​ള്‍​ക്കെ​തി​​രെ ചു​മ​ത്തി​യ​ത്. പീ​ഡ​നം ന​ട​ന്ന പാ​ള​യ​ത്തെ മു​റി​യി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ക​സ​ബ പൊ​ലീ​സ് യു.​പി പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

യു.​പി​യി​ലെ ഗാ​സി​പ്പൂ​ര്‍ ജി​ല്ല​യി​ലെ ബി​ര്‍​ണോ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ യു​വ​തി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി​യു​ണ്ടെ​ന്നും ഇ​വ​രാ​ണോ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​തെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യി​പ്പോ​ള്‍ സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ന്റെ വെ​ള്ളി​മാ​ട്കു​ന്നി​ലെ ഹോ​മി​ലാ​ണു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *