സഞ്ജയ് റാവുത്തിന്റെഅറസ്റ്റില്‍ പരിഹാസവുമായി ബി.ജെ.പി നേതാവ് രാം കദം

പത്ര ചൗള്‍ ഭൂമി കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് രാം കദം.ഇ.ഡി അറസ്റ്റ് റാവുത്തിന് ദൈവം നല്‍കിയ ശിക്ഷയാണെന്ന് രാം കദം ട്വീറ്റ് ചെയ്തു.

മറ്റുള്ളവരുടെ വീട് നിന്ന് കത്തുന്നത് കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് ഇപ്പോള്‍ സ്വന്തം വീട് കത്തുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയാണ്. ഇത് അദ്ദേഹത്തിന് ദൈവം നല്‍കിയ ശിക്ഷയാണ്- രാം കദം പറഞ്ഞു. തീ കൊണ്ടുള്ള കളി വളരെ അപകടമാണ്. പുതിയ ഇന്ത്യയുടെ പുതിയ നിയമമാണിതെന്നും അത് ജനാധിപത്യത്തിന്‍റെ ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച്‌ ശിവസേനയെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തനിക്കെതിരെ കള്ള കേസ് കെട്ടിച്ചമച്ചതാമെന്ന് സഞ്ജയ് റാവുത്ത് ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *