ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ബില്‍

ഗവർണർ സർക്കാർ പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം പുറത്തുവന്ന കത്ത് ഗവർണറെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് രാജ്‌ഭവന്റെ വിലയിരുത്തൽ. നിയമനങ്ങൾക്കായി ഗവർണർ വഴിവിട്ട് ഇടപെട്ടെന്ന് തെളിയിക്കാനാണ് ഇടതുപക്ഷ മുന്നണിയുടെ ശ്രമം.രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു 2020 ഡിസംബർ 29നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് അധികൃതർ പുറത്തുവിട്ടിരുന്നു.

മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്ന പ്രശ്നം ദേശീയ തലത്തിൽ ഉന്നയിക്കുമെന്നു ഗവർണർ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.ഇതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമവകുപ്പ് തയ്യാറാക്കി തുടങ്ങി. അടുത്താഴ്ചയോടെ ബില്‍ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് നിയമം തയ്യാറാക്കുന്നത്. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും ചെലവ് കണ്ടെത്തുക.

കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ തയാറാക്കാൻ മന്ത്രിസഭ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമ വകുപ്പ് നടപടികളിലേക്ക് കടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *