ശശി തരൂർ ഇന്ന് മലപ്പുറത്ത് മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂർ ഇന്ന് മലപ്പുറത്ത് മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പാണക്കാട് വച്ച് ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെ കാണും.ഡി.സി.സി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും.

ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികളുമായി തരൂർ സംവദിക്കും. പരസ്യപ്രതികരണം വിലക്കിയ കെ.പി.സി സി, തരൂർ വിവാദത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായാണ് തരൂരിന്‍റെ മലബാർ പര്യടനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *