ബാര്‍സലോണ യുവന്റസ് സൗഹ്യദ മത്സരം സമനിലയില്‍

ടെക്‌സാസ്: ബാര്‍സലോണ യുവന്റസ് സൗഹ്യദ മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി ബാര്‍സക്കായി 34-ാം മിനുറ്റില്‍ ഡെംബെലെയാണ് ആദ്യ ഗോള്‍ നേടിയത്.

വിജയാഘോഷത്തില്‍ നിന്ന് തിരിച്ചെത്തുന്നതിന് മുമ്ബ് തന്നെ 39-ാം മിനുറ്റില്‍ കാറ്റലന്‍ പടയെ ഞെട്ടിച്ചുകൊണ്ട് മോയ്‌സ് കീന്‍ വലകുലുക്കി. ശക്തമായി തിരിച്ചുവന്ന ബാഴ്‌സ ഒരു മിനുറ്റിന് ശേഷം 40-ാം മിനുറ്റില്‍ ഡെംബെലെയിലൂടെ ലീഡ് വീണ്ടും ഉയര്‍ത്തി. തുടര്‍ന്ന് മികച്ച പ്രതിരോധം തുടര്‍ന്ന് ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് 51-ാം മിനുറ്റില്‍ കീന്‍ യുവന്റസിന്റെ സമനില ഗോള്‍ നേടി.

മത്സരത്തില്‍ 20 ഷോട്ടുകള്‍ തൊടുത്ത ബാഴ്‌സയുടെ ഏഴെണ്ണമാണ് ഓണ്‍ ടാര്‍ഗറ്റ്. 59 ശതമാനം ബോള്‍ പൊസഷനില്‍ പന്ത് തട്ടിയ ബാഴ്‌സക്ക് ഇറ്റാലിയന്‍ ക്ലബിന്റെ അപ്രതീക്ഷ തിരിച്ചുവരവാണ് വിനയായത്. ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ ലെവന്‍ഡോവ്‌സ്‌കി, ഡെബെലെ, ഫ്രാങ്ക് കെസ്സി, ഔബമയാങ്, നിക്കോ, ബുസ്‌കെറ്റ്‌സ്, എറിക് ഗ്രാസിയ, ജോര്‍ഡി ആല്‍ബ, ക്രിസ്റ്റ്യന്‍സണ്‍, സെര്‍ജിയോ റോബേര്‍ട്ടോ, ടെര്‍‌സ്റ്റേഗന്‍ എന്നിവരാണ് കളിച്ചത്. മറുവശത്ത് പ്രമുഖ താരങ്ങളില്‍ കീന്‍, ലൊകറ്റെല്ലി, ഡനിലോ, ബൊനൂച്ചി, ഡി മരിയ, ജുവാന്‍ എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ അവസരം ലഭിച്ചു. ആവേശം അതിരുകടന്ന മത്സരത്തില്‍ ബാര്‍സ 15 ഉം യുവന്റസ് 16 ഫൗളുകളുമാണ് ചെയ്ത് കൂട്ടിയത്.
കഴിഞ്ഞ മത്സരത്തില്‍ പരമ്ബരാഗത വൈരികളായ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കാറ്റലന്‍ ക്ലബ്ബ് മൈതാനത്തിറങ്ങിയത്. വിജയം തുടരാനിറങ്ങിയ ബാര്‍സക്ക് സമനില കല്ലുകടിയായി. ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെ ജൂലൈ 31 നാണ് ബാഴ്‌സയുടെ അടുത്ത സന്നാഹ മത്സരം. ലാലിഗ സീസണിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സ റയോ വയക്കാനോയെ നേരിടും.

ഓഗസ്റ്റ് 13ന് നൂകാംപില്‍ വെച്ചാണ് മത്സരം. പ്രീസീസണ്‍ സൗഹൃദ മത്സങ്ങളുടെ ഭാഗമായി യുവന്റസ് ജൂലൈ 31ന് റയല്‍ മാഡ്രിഡിനേയും ഓഗസ്റ്റ് എട്ടിന് അത്‌ലറ്റിക്കോ മാഡ്രിഡിനേയും നേരിടും. സാസുലോ കാല്‍സിയോയെയാണ് സീരി എയിലെ ആദ്യ മത്സരത്തില്‍ യുവന്റസ് നേരിടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *