പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്

നമ്മളില്‍ പലരും പലപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് വാട്ട്‌സ്‌ആപ്പില്‍ ( WhatsApp) നീ എപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടല്ലോ എന്നത്.

എന്നാല്‍ ഇനി അത്തരത്തില്‍ ഒരു ചോദ്യം നിങ്ങള്‍ നേരിടേണ്ടി വരില്ല. ഓണ്‍ലൈന്‍ സ്റ്റാറ്റസ് കോണ്‍ടാക്ടിലുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാവുന്ന ഫീച്ചര്‍ ഉള്‍പ്പെടെ പുതിയ അപ്ഡേറ്റോടെ വരാനിരിക്കുകയാണ് വാട്‌സ്‌ആപ്പ്.

വാട്ട്സ്‌ആപ്പിന്റെ ജനറല്‍ സെറ്റിംഗില്‍ പ്രൈവസി എന്ന ഓപ്ഷനുകീഴില്‍ ലാസ്റ്റ് സീനോട് ചേര്‍ന്ന് ഓണ്‍ലൈന്‍ സ്റ്റാറ്റസും ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ പുതിയ അപ്ഡേറ്റിലുണ്ടാകും. വാട്ട്സ്‌ആപ്പ് 2.22.16.12 ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുന്നതിനുള്ള ഓപ്ഷന്‍ ഉണ്ടാകുമെന്ന് വാബീറ്റഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാട്ട്സ്‌ആപ്പിന് ആഗോളതലത്തില്‍ 2 ബില്യണിലധികം ഉപഭോക്താക്കളാണ് ഉള്ളത്. ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ മെസ്സേജിങ് ആപ്പ് എപ്പോഴും പുതിയ പുതിയ ഫീച്ചറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കാറുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *