ഏഷ്യാ കപ്പിൽ സൂപ്പർ ഫോർ ലൈനപ്പ് ഇന്ന് അറിയാം

ഏഷ്യാ കപ്പിൽ സൂപ്പർ ഫോർ ലൈനപ്പ് ഇന്ന് അറിയാം.അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താൻ ഹോങ്കോങ്ങിനെ നേരിടും. രാത്രി 7:30 ന് ഷാർജ സ്റ്റേഡിയത്തിലാണ് മത്സരം.
വൻ ജയത്തോടെ സൂപ്പർ ഫോർ ഉറപ്പിക്കാൻ ഉറച്ചാണ് ബാബർ അസമിന്റെയും സംഘത്തിന്റെയും ഒരുക്കം. ആശ്വാസ ജയം തേടിയാണ് ഹോങ്കോങ്ങ് ഇറങ്ങുന്നത്.

അതേസമയം ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെ 2 വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക സൂപ്പര്‍ ഫോറില്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 4 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു.
ശ്രീലങ്കന്‍ നിരയില്‍ കുശാല്‍ മെന്‍ഡിസ് 37 പന്തില്‍ നിന്നും 60 റണ്‍സെടുത്തു.ക്യാപ്ടന്‍ ദസുന്‍ ഷനക 45 റണ്‍സെടുത്തു. 39 റണ്‍സ് എടുത്ത അഫീഫ് ഹൊസൈനും 38 റണ്‍സ് എടുത്ത മെഹതി ഹസനുമാണ് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. കുശാല്‍ മെന്‍ഡിസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Spread the love

Leave a Reply

Your email address will not be published.