എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടത്തും

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇന്നു തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. അന്തര്‍സംസ്ഥാന വിഷയങ്ങള്‍, ജലകരാറുകള്‍ എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നുവരും.

മുല്ലപ്പെരിയാര്‍, ശിരുവാണി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യും. വൈകിട്ട് കോവളത്താണ് കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. തെക്കന്‍ സംസ്ഥാനങ്ങളുടെ കൗണ്‍സിലില്‍ പങ്കെടുക്കാനാണ് എം.കെ.സ്റ്റാലിന്‍ തിരുവനന്തപുരത്തെത്തിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *