സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങളില്‍ അര്‍ജന്‍റീന, ബ്രസീല്‍ ടീമുകള്‍

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലാണ് അര്‍ജന്‍റീന ബ്രസീല്‍ ടീമുകള്‍. ഈ മാസം 23 ന് ബ്രസീല്‍ ഘാനയെയും ഈ മാസം 24 ന് അര്‍ജന്റീന ഹോണ്ടുറാസിനെയും നേരിടും.

ലോകകപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കമാണ് അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്ക് സൗഹൃദ മത്സരങ്ങള്‍. ലയണല്‍ സ്കലോനി പരിശീലകനായ അര്‍ജന്‍റീന ടീം ഈ മാസം 24 ന് ഹോണ്ടുറാസിനെയും 28ന് ജമൈക്കയെയും നേരിടും. 28 അംഗ ടീമിനെ സ്കലോനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്‍സോ ഫെര്‍ണാണ്ടസ്, ഫാകുണ്ടോ മദിന , തിയാഗോ അല്‍മാട എന്നിവര്‍ ടീമില്‍ ഉള്‍പെട്ടിട്ടുണ്ട്. ലയണല്‍ മെസി, ഏയ്ഞ്ചല്‍ ഡി മരിയ, പൌളോ ഡി ബാല, റോഡ്രിഗോ ഡിപോള്‍ എന്നിവരും ടീമില്‍ ഉണ്ട്.

നവംബര്‍ 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ അരങ്ങേറ്റ മത്സരം. സെപ്തംബര്‍ 23 ന് ടിറ്റെ പരിശീലകനായ ബ്രസീല്‍ ടീം ഘാനയെ നേരിടും.

ഈ മാസം 27 ന് നടക്കുന്ന മത്സരത്തില്‍ ടുണീഷ്യയുമായും സാംബ താളക്കാര്‍ പോരടിക്കും. ആഫ്രിക്കന്‍ വന്‍കരയിലെ വമ്ബന്മാരായ ഘാനയ്ക്കെതിരെയുള്ള മഞ്ഞക്കിളികളുടെ മത്സരം കാല്‍പന്ത് കളി പ്രേമികള്‍ക്ക് വിരുന്നൊരുക്കും.

നവംബര്‍ 24 ന് സെര്‍ബിയക്കെതിരെയാണ് ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം. ഒരിടവേളക്ക് ശേഷമുള്ള അര്‍ജന്റീനയുടെയും ബ്രസീലിന്റെയും മത്സരങ്ങള്‍ കാണാന്‍ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *