സൗ​ദി ദേ​ശീ​യ​ദി​നം; ഒരുക്കങ്ങൾ പൂര്‍ത്തിയാക്കി പ്രതിരോധ മന്ത്രാലയം

സൗദി അറേബ്യയുടെ 92ാം ദേശീയദിനം ആഘോഷിക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി പ്രതിരോധ മന്ത്രാലയം.സായുധസേനയുടെ ശാഖകള്‍ 14 നഗരങ്ങളിലായി 62 പരിപാടികളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കും. റോയല്‍ സൗദി കരസേന നിരവധി നഗരങ്ങളില്‍ സൈനിക വാഹനങ്ങളുടെ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നുണ്ട്.

റോയല്‍ നാവികസേന റിയാദ്, ജിദ്ദ, ദമ്മാം, ജുബൈല്‍, അല്‍-അഹ്സ, ത്വാഇഫ്, അല്‍-ബാഹ, ബല്‍ ജുറേശി, തബൂക്ക്, അബഹ, ഖമീസ് മുശൈത്ത്, അല്‍-ഖോബാര്‍, ഹഫ്ര്‍ അല്‍-ബാത്തിന്‍, അല്‍-ജൗഫ് എന്നീ നഗരങ്ങളില്‍ പ്രത്യേക പ്രദര്‍ശനമൊരുക്കും. സേനയുടെ ടൈഫൂണ്‍, എഫ് – 15 എസ്, ടൊര്‍ണാഡോ, എഫ് -15 സി വിമാനങ്ങള്‍ എയര്‍ഷോകളില്‍ പങ്കെടുക്കും. സൈക്ലിസ്റ്റുകള്‍ക്കായി റോയല്‍ നേവല്‍ ഫോഴ്‌സ് ദറഇയ ഗവര്‍ണറേറ്റിലും ജിദ്ദയിലെ വാട്ടര്‍ഫ്രണ്ടിലും മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ജുബൈല്‍ റോയല്‍ കമീഷനിലെ ഫനാതീര്‍ ബീച്ചില്‍ നാവികസേന ആധുനിക വിമാനങ്ങള്‍ ഉപയോഗിച്ചുള്ള നാവിക പരേഡും ഹെലികോപ്ടറുകള്‍ ഉപയോഗിച്ചുള്ള ഏരിയല്‍ പരേഡുകളും നടത്തുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *