ഫേസ്​ബുക്കിനെ ആപ്​ സ്​​റ്റോറില്‍ നിന്നും നീക്കുമെന്ന് ഭീഷണി മുഴക്കി ആപ്പിൾ

വാഷിങ്​ടണ്‍: ഫേസ്​ബുക്കിനെ ആപ്​ സ്​​റ്റോറില്‍ നിന്നും നീക്കുമെന്ന്​ ടെക്​ ഭീമന്‍ ആപ്പിള്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്മനുഷ്യക്കടത്തിന്​ ഫേസ്​ബുക്ക്​ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ്​ ആപ്​ സ്​റ്റോറില്‍ നിന്ന് ഫേസ്​ബുക്കിനെ​ നീക്കുമെന്ന്​ അറിയിച്ചത്​ ​. മനുഷ്യക്കടത്തുക്കാര്‍ ഫേസ്​ബുക്ക്​ ഉപയോഗിച്ച്‌​ എങ്ങനെ ആളുകളെ വില്‍ക്കുന്നു എന്നതിനെ സംബന്ധിച്ച്‌​ ബി.ബി.സി ഒരു റിപ്പോര്‍ട്ട്​ പ്രസിദ്ധീകരിച്ചിരുന്നു. 2019ലാണ്​ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്​ പ്രസിദ്ധീകരിച്ചത്​. തുടര്‍ന്നായിരുന്നു ആപ്പിളിന്‍റെ ഭീഷണി.

2019ല്‍ മിഡില്‍ ഈസ്റ്റ്​ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത്​ സംഘം ഫേസ്​ബുക്കിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന്​ കമ്ബനിക്ക്​ വ്യക്​തമായിരുന്നു. ഫേസ്​ബുക്ക്​ തന്നെ നടത്തിയ അന്വേഷണത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. ഇതിനെ കുറിച്ചും ബി.ബി.സി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്​. എന്നാല്‍, ഇതിന്​ മുമ്ബ്​ തന്നെ ഇക്കാര്യം ഫേസ്​ബുക്കിന്​ അറിയാമായിരുന്നുവെന്നാണ്​ വാര്‍ത്തകള്‍.

തുടര്‍ന്നാണ്​ ഫേസ്​ബുക്കിനെ ആപ്​ സ്​റ്റോറില്‍ നിന്നും നീക്കുമെന്ന ഭീഷണി ആപ്പിള്‍ മുഴക്കിയത്​. എന്നാല്‍, ആപ്പിളിന്‍റെ മുന്നറിയിപ്പിനോട്​ ഫേസ്​ബുക്ക്​ എങ്ങനെ പ്രതികരിച്ചു എന്നത്​ സംബന്ധിച്ച്‌​ വ്യക്​തതയില്ല. നിലവില്‍ ഈ വിഷയത്തില്‍ പരസ്യപ്രതികരണം നടത്താന്‍ ആപ്പിളോ ഫേസ്​ബുക്കോ തയാറായിട്ടില്ല. നേരത്തെ സ്വകാര്യത സംബന്ധിച്ചും ഇരു കമ്ബനികളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *