അമൃത ശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കും സഹായ വിതരണം സമാപിച്ചു

കോഴിക്കോട്: അമൃതശ്രീ അംഗങ്ങള്‍ക്കും പ്രളയ ബാധിതര്‍ക്കുമുള്ള ഭക്ഷ്യ-വസ്ത്ര-ധന സഹായങ്ങളുടെ കോഴിക്കോട് ജില്ലാതല വിതരണ ഉദ്ഘാടനത്തിന്റെ രണ്ടാം ഘട്ടം കൊയിലാണ്ടി അമൃത വിദ്യാലയത്തില്‍ വെച്ച് സംഘടിപ്പിച്ചു.. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രന്‍ ഓൺലൈനിലൂടെ നിര്‍വഹിച്ചു. കൊയിലാണ്ടി മേഖലയിലുള്ള ആറായിരത്തോളം പേര്‍ക്കാണ് ഇന്ന് സഹായം വിതരണം ചെയ്തത്. അതേ സമയം കോഴിക്കോട് മേഖലയിലെ അമൃതശ്രീ അംഗങ്ങള്‍ക്കും പ്രളയബാധിതര്‍ക്കുമുള്ള ഭക്ഷ്യ,വസ്ത്ര,ധന സഹായങ്ങളുടെ വിതരണോദ്ഘാടനത്തിന്റെ ഒന്നാം ഘട്ടം ഇന്നലെ പുതിയാപ്പ ശ്രീ ഭഗവതി ധര്‍മ്മപരിപാലന അരയസമാജം മൈതാനത്ത് എം.കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് ജില്ലാതല വിതരണ പരിപാടിയുടെ സമാപനദിവസമായ ഇന്ന് വിഷയാവതരണവും സ്വാഗതപ്രസംഗവും അവതരിപ്പിച്ചത് അമൃതശ്രീ കോ-ഓര്‍ഡിനേറ്റര്‍ രംഗനാഥന്‍ ആണ്. കൊയിലാണ്ടി മാതാ അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്‌മചാരി സുമേധാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. . അദ്ധ്യക്ഷ പ് ഷൈലമ്മ (മാതാ അമൃതാനന്ദമയി മഠം, വടകര), അദ്ധ്യക്ഷത വഹിച്ചു. നഗരസഭാകൗൺസിലർ ജിഷ പുതിയേടത്ത്, സംസാരിച്ചു. ആനുകൂല്യ വിതരണം സംഘടിപ്പിച്ചു.

കോവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍ വിവിധ സഹായപദ്ധതികള്‍ക്കായി ആകെ 85 കോടി രൂപയുടെ ധനസഹായം അമൃതാനന്ദമയീ മഠം നല്‍കിയിരുന്നു. അമൃതശ്രീ പദ്ധതി 17 വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് ധനസഹായത്തിന് പുറമെ, ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എല്ലാ ജില്ലകളിലും വിതരണം ചെയ്ത് വരുകയാണ്. ഇതിനു പുറമേ തൊഴില്‍രഹിതര്‍ക്കും, സാമ്പത്തികമായി ദുര്‍ബലരായ സ്ത്രീകള്‍ക്കുമായുള്ള സാമ്പത്തിക സഹായങ്ങടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. സുനാമിയുടെ പശ്ചാത്തലത്തില്‍ 2004 ലാണ് വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്ത അമൃതശ്രീ പദ്ധതി ആരംഭിക്കുന്നത്. വൈദഗ്ധ്യം ആവശ്യമായ വിവിധ തൊഴിലുകള്‍ക്കുള്ള പരിശീലനം, കൈത്തൊഴില്‍ പരിശീലനം, ചെറുകിട സംരംഭങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയവും ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *