പോക്‌സോ നിയമ പ്രകാരം പത്മശ്രീ പുരസ്‌കാര ജേതാവ് ഉദ്ദബ് ബരാലിയെ അറസ്റ്റ് ചെയ്തു

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പത്മശ്രീ പുരസ്‌കാര ജേതാവ് ഉദ്ദബ് ബരാലിയെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉദ്ദബ് ബരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ ഉദ്ദബിനെ 25,000രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി (സി.എസ്.എല്‍.എ) നല്‍കിയ വിവരത്തെ തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 18നാണ് അസം പൊലീസ് കേസെടുത്തത്. പരാതി നല്‍കിയതിന് പിന്നാലെ ഉദ്ദബ് ബരാലി ഗുവാഹത്തി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ജസ്റ്റിസ് അരുണ്‍ ദേവ് ചൗധരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചില ഉപാധികളോടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

ഉദ്ദബിന് ജാമ്യം ലഭിച്ചെങ്കിലും അനുവാദം കൂടാതെ പൊലീസ് സ്റ്റേഷന്‍ പരിധി വിട്ട് പോകാന്‍ പാടില്ല. അസമിലെ മികച്ച സംരംഭകനാണ ഉദ്ദബ് ബരാലി. നെല്ല് മെതിക്കുന്ന യന്ത്രം ഉള്‍പ്പെടെ 460ഓളം മെഷീനുകള്‍ക്ക് ഉദ്ദബ് പേറ്റന്റ് നേടിയിട്ടുണ്ട്. 2019ല്‍ ശാസ്ത്ര സാങ്കേതിക രംഗത്തിന് നല്‍കിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ്
ഉദ്ദവ് ബരാലിക്ക് പത്മശ്രീ നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *