ആലിയഭട്ട് – റോഷൻമാത്യു ചിത്രം ‘ഡാര്‍ലിംഗ്‌സ്’ചിരി പടര്‍ത്തി ട്രെയ്‍ലര്‍

ആലിയ ഭട്ടിനൊപ്പം മലയാളി നടന്‍ റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഡാര്‍ലിംഗ്‌സ്’.

ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്ബനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖും നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നുണ്ട്.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ആലിയ അവതരിപ്പിക്കുന്നആലിയ ഭട്ടിനൊപ്പം മലയാളി നടന്‍ റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഡാര്‍ലിംഗ്‌സ്’.

ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്ബനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖും നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നുണ്ട്.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ആലിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവിനെ കാണാതാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരിക്കും സിനിമയുടെ കഥ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

ഡാര്‍ക്ക് കോമഡി വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്. അമ്മ – മകള്‍ ബന്ധത്തിലൂന്നിയ കഥയാണ് സിനിമ പറയുന്നത്. ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സില്‍ ഡയറക്‌ട് റിലീസ് ആയിട്ടാണ് ചിത്രം എത്തുക. ഓഗസ്‍റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ഡാര്‍ലിംഗ്‍സ്’.

Spread the love

Leave a Reply

Your email address will not be published. Required fields are marked *