മാവൂർ ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുത്ത് പുതിയ വ്യവസായം ആരംഭിക്കുക – എ.ഐ.വൈ.എഫ് ബഹുജന സംഗമം നാളെ

കോഴിക്കോട്: മാവൂർ ഗ്രാസിം ഭൂമി ബിർളയുടെതല്ല ,പൊതുജനങ്ങളുടെതാണ് എന്ന മുദ്രവാക്യം ഉയർത്തി എ.ഐ.വൈ.എഫിന്റെ നേത്രത്വത്തിൽ നാളെ വെകീട്ട് 3 മണിക്ക് മാവൂരിൽ നടക്കുന്ന ബഹുജന സംഗമം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പി.ടി.എ റഹീം എം എൽ എ, സി പി ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, അസി.സെക്രട്ടറി എം.നാരായണൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനമുണ്ടേങ്ങാട്ട്, സംസ്ഥാന കമ്മറ്റി അംഗം അജയ് ആവള എന്നിവർ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കും.സംസ്ഥാനത്തിന്റെ വികസന ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമി കാടുകയറി നശിക്കാൻ അനുവദിക്കില്ല. റയോൺസ് ഫാക്ടറി പൂട്ടിയ സാഹചര്യത്തിൽ ഭൂമി സർക്കാറിനു ഏറ്റെടുക്കാവുന്നതാണ്. ബിർളയുടെതല്ല മറിച്ച് പൊതു ജനങളുടെ താണ് ഭൂമിയെന്നും ഭാരവാഹികൾ പറഞ്ഞു.ബഹുജന സംഗമത്തിൽ മുഴുവൻ ജനങ്ങളും അണിചേരണമെന്ന് എ.ഐ.ടി യു.സി ജില്ലാ സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.ഗവാസ്, പ്രസിഡന്റ് എൻ.എം ബിജു, സംഘാടക സമതി ചെയർമാൻ സി.സുന്ദരൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *