
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാവായ ഭാരതി എയര്‍ടെല്‍ മാര്‍ച്ച് 12-ന് ഉപഭോക്തൃദിനം ആഘോഷിച്ചു. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടേണ്ടതില്ലാത്ത എയര്‍ടെല്‍ ജീവനക്കാര്‍ ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കളുമായി ഇടപെട്ട് പ്രവര്‍ത്തിച്ചു.
ഈ ജീവനക്കാര്‍ ഹോം ഡെലിവറി എഞ്ചിനീയര്‍മാര്‍, ഫൈബര്‍ എക്‌സിക്യൂട്ടീവുകള്‍, വിപണിയിലെ റീട്ടെയ്ല്‍ ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ജോലി ചെയ്തു. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്നത് പിന്നണിയില്‍ നില്‍ക്കുന്ന ജീവനക്കാര്‍ക്ക് പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുമെന്നതും കമ്പനിയില്‍ ഉപഭോക്താക്കളോടുള്ള സമീപനത്തില്‍ പുതിയ ചിന്താഗതിയും സംസ്‌കാരവും നല്‍കുമെന്ന് കമ്പനി ചിന്തിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

