55 വര്‍ഷത്തിനുശേഷം നിര്‍മാതാക്കള്‍ക്കെതിരെ ലൈംഗികചൂഷണത്തിനു കേസുനല്‍കി ‘റോമിയോയും ജൂലിയറ്റും’

സിനിമ റിലീസ് ചെയ്ത് 55 വര്‍ഷത്തിനുശേഷം നിര്‍മാതാക്കള്‍ക്കെതിരെ ലൈംഗികചൂഷണത്തിനു കേസുനല്‍കി നടീനടന്മാര്‍. ഫ്രാങ്കോ സെഫിറെലി സംവിധാനം റോമിയോ ആന്‍ഡ് ജൂലിയറ്റ് സിനിമയിലെ അഭിനേതാക്കളായ ഒലീവിയ ഹസിയും (71), ലിയൊണാഡ് വൈറ്റിങ്ങും (72) ആണ് ചലച്ചിത്രനിര്‍മാണക്കമ്ബനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരേ കേസു കൊടുത്തത്.

സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ഒലീവിയയ്ക്ക് 15ഉും, ലിയൊണാഡിന് 16ഉും ആയിരുന്നു പ്രായം. സിനിമയിലെ കിടപ്പറ രംഗത്തില്‍ അഭിയിച്ചതാണ് കേസിന് ആധാരം. പ്രായപൂര്‍ത്തിയാകാത്ത കാലത്ത് തങ്ങളുടെ അറിവില്ലാതെയും രഹസ്യമായും പൂര്‍ണമായോ ഭാഗികമായോ നഗ്നത ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നു.

ഇതുമൂലമുണ്ടായ ശാരീരിക, മാനസിക വേദനകള്‍ ഇപ്പോഴും അനുഭവിക്കുകയാണെന്നും പരാതിയിലുണ്ട്. ലൈംഗികചൂഷണത്തിനും ദുരുപയോഗത്തിനും 10 കോടി ഡോളര്‍ (ഏകദേശം 830 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.ഈ രംഗം ഇല്ലെങ്കില്‍ ചിത്രം പരാജയപ്പെടും എന്ന് സംവിധായകന്‍ ഫ്രാങ്കോ സെഫിറെലി ഇവരോട് പറയുകയായിരുന്നു. നഗ്നരായി അഭിനയിക്കേണ്ടിവരില്ല എന്നു പറഞ്ഞിട്ടും പ്രായപൂര്‍ത്തിയാകാത്ത അഭിനേതാക്കളുടെ നഗ്നത പകര്‍ത്തിയെന്നും പറയുന്നു.

ചിത്രത്തിലൂടെ 50 കോടി ഡോളറിലേറെയാണ് പാരമൗണ്ട് പിക്ചേഴ്സ് നേടിയത്. 2019-ല്‍ അന്തരിച്ചതിനാല്‍ സംവിധായകനെ കേസില്‍ കക്ഷിചേര്‍ത്തിട്ടില്ല.ഷേക്സ്പിയറിന്റെ പ്രശസ്തമായ നാടകത്തെ ആധാരമാക്കി ഒരുക്കിയ ചിത്രം 1968ലാണ് റിലീസ് ചെയ്തത്. ഓസ്കര്‍ ഉള്‍പ്പടെ വലിയ അംഗീകാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് രണ്ടു പേര്‍ക്കും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *