ഉണ്ണി മുകുന്ദന്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ചിത്രത്തെ പ്രശംസിച്ച്‌ നടന്‍ ജയസൂര്യ

ഉണ്ണി മുകുന്ദന്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദന്‍ നിറഞ്ഞാടിയപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്.ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച്‌ കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്.

ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ.’ചൈതന്യം നിറഞ്ഞ ചിത്രം ‘മാളികപ്പുറം’. ഒരു പുതിയ സംവിധായകന്‍ കൂടി വരവ് അറിയിച്ചിരിക്കുന്നു ‘വിഷ്ണു ശശിശങ്കര്‍’. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമാ യാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം. (സുന്ദര മണിയായിരിക്കണു നീ..) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോള്‍ടെ പ്രകടനം കണ്ടപ്പോള്‍’.

‘കൂട്ടുകാരന്‍ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടന്‍, രവിചേട്ടന്‍ അങ്ങനെ ഇതില്‍ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100% നീതി പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. പുതിയ സംവിധായകനെ വിശ്വസിച്ച്‌ കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങള്‍’ ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *