100കോടി ദിർഹം ചിലവ് വരുന്ന കൂറ്റൻ ഗ്രന്ഥശാലദുബായിൽ തുറന്നു

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാല മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറി ദുബായില്‍ തുറന്നു.100 കോടി ദിര്‍ഹമാണ് ഗ്രന്ഥശാലക്കായി ചിലവഴിച്ചത്.

10 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഗ്രന്ഥശാലയില്‍ ഉള്ളത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദുബായ് ജദഫ് പ്രദേശത്ത് ക്രീക്കിന് സമീപത്തായാണ് ലൈബ്രറി ഒരുക്കിയത്. ഏഴ് നിലകളിലായി ഒരു ദശലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ പുസ്തകങ്ങള്‍ക്ക് പുറമെ ലക്ഷക്കണക്കിന് ഗവേഷണ പ്രബന്ധങ്ങളും ഒമ്ബത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *