ടൂറിസം രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ മലബാര്‍ നൗക

കണ്ണൂരിൽ ടൂറിസം രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ മലബാര്‍ നൗക നീറ്റിലിറക്കി. 10പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഫാമിലി ക്രൂയിസ് ബോട്ടാണ് മലബാര്‍ നൗക.

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് മലബാര്‍ നൗക നിര്‍മ്മിച്ചിട്ടുള്ളത്.മലനാട് മലബാര്‍ റിവര്‍ സര്‍ക്യൂട്ടിന് വേണ്ടി കെഎസ്‌ഐഎന്‍സി നിര്‍മ്മിച്ചു നല്‍കുന്ന നാലാമത്തെ ജലായനമാണ് മലബാര്‍ നൗക.

അവസാനഘട്ട സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ അടുത്തയാഴ്ച കണ്ണൂര്‍ പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയില്‍ ക്രൂയിസ് ബോട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

You may also like ....

Leave a Reply

Your email address will not be published.