
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ 8.30ഓടെ വെഞ്ഞാറമൂട് മൈലാക്കുഴിയില്‍വച്ചാണ് സംഭവം. അപകടസമയത്ത് കാറില്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ അത്ഭുതകരമായി രക്ഷപെട്ടു.നിലയ്ക്കാമുക്ക് മോഹന്‍ വില്ലയില്‍ ലിജോയുടെ സാന്‍ട്രോ കാറാണ് കത്തിനശിച്ചത്. ഇയാള്‍ ആറ്റിങ്ങലുള്ള വ്യാപാര സ്ഥാപനത്തിലേക്ക് പോവുമ്പോഴാണ് അപകടം സംഭവിച്ചത്.
മുന്‍വശത്ത് നിന്ന് തീ ഉയരുന്ന കണ്ടയുടനെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

