കര്‍ണാടകയില്‍ 10 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കും: 82 സീറ്റില്‍ 52 ഉം നേടുമെന്ന് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ ഉടന്‍ വരാനിരിക്കുന്ന കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ഏറ്റവും ശക്തമായ മത്സരം നടക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്ന ഹുബ്ബള്ളി ധാര്‍വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്ത് വിലകൊടുത്തും പിടിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ ജനങ്ങള്‍ വലിയ ദുരിതത്തിലാണെന്നും ഭരണ സമിതി എല്ലാ തലത്തിലും പരാജയപ്പെട്ടെന്നുമാണ് ധാര്‍വാഡില്‍ എത്തിയ കെപിസിസി മീഡിയ അനലിസ്റ്റ് പിഎച്ച്‌ നീരലകേരി അഭിപ്രായപ്പെട്ടത്.

ബിജെപിക്ക് കീഴിലുള്ള കോര്‍പ്പറേഷന്‍ വെള്ളം, റോഡുകള്‍, അഴുക്കുചാല്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യവികനങ്ങള്‍ ഒരുക്കുന്നതിലും പൂര്‍ണ്ണ പരാജയമായിരുന്നു. ബിജെപി കോര്‍പ്പറേഷനെ 25 വര്‍ഷം പിറകിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം ആരോപിച്ചു.

”ബിആര്‍ടിഎസ്, സ്മാര്‍ട്ട് സിറ്റി, ഭൂഗര്‍ഭ ഡ്രെയിനേജ് തുടങ്ങിയ പദ്ധതികള്‍ ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. അവ ജനങ്ങള്‍ക്ക് ഒരു ശാപം പോലെയായി മാറി “-അദ്ദേഹം പറഞ്ഞു. വൃത്തികള്‍ക്കായി അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും അക്കൗണ്ടുകളില്‍ പൊരുത്തക്കേടുകളുണ്ട്. ഇത് സംബന്ധിച്ച്‌ ഒരു ധവളപത്രം പുറത്തിറക്കാന്‍ ഞാന്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനോട് ആവശ്യപ്പെടുന്നു. ഇരട്ടനഗരങ്ങള്‍ക്ക് ഒരു റിംഗ് റോഡ് നല്‍കുമെന്ന് ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പദ്ധതി ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നഗരങ്ങളില്‍ ഒരു മെട്രോ റെയില്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തില്‍ ആളുകള്‍ മടുത്തു. ജനം അവര്‍ക്കെതിരായി വോട്ട് ചെയ്യും. 82 വാര്‍ഡുകളില്‍ 52 ലും കോണ്‍ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് നേതാക്കളായ ഐജി. സനദി, മുന്‍ എംപി രാജു എച്ച്‌എം, എസ്.കെ. പവാര്‍, ഗുണബായ് ബാര്‍ജ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. .

Spread the love

Leave a Reply

Your email address will not be published. Required fields are marked *