രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി

രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില ഈ മാസവും വര്‍ധിപ്പിച്ചു.ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് കൂട്ടിയത്. 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപയാണ്.ഗാര്‍ഹിക സിലിണ്ടറിന്‍റെ പുതിയ നിരക്ക് 891 രൂപ 50 പൈസയാണ്. 1692 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില.

തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *