പുതിയ വൈറസ് കേരളത്തിൽ എത്തിയെന്ന് ആശങ്ക

യൂറോപ്യന്‍ രാജ്യങ്ങളില്‍ പടരുന്ന കോവിഡ് 19ന്റെ ജനിതകമാറ്റം വന്ന വൈറസ് കേരളത്തിലും എത്തിയോ എന്ന ആശങ്ക. ഇതിന്റെ സ്ഥിരീകരണത്തിനായി യു കെ യില്‍ നിന്ന് കേരളത്തിലെത്തി പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച എട്ടു പേരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്കയച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ജനിതമാറ്റം സംഭവിച്ച വൈറസ് ഇവര്‍ക്ക് ബാധിച്ചോയെന്ന് പരിശോധിച്ച്‌ സ്ഥിരീകരിക്കുന്നതിനായാണ് സ്രവം പൂനെയിലേക്കയച്ചതെന്നും മന്ത്രി പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ ഏതാനും ദിവസളിലായി കേരളത്തിലെത്തിയവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.ഇത് ആശ്വാസകരമാണ്.ജനിതകമാറ്റം സംഭവിച്ച വൈറസിനെ യുകെയില്‍ കണ്ടെത്തിയിരുന്നു. നേരത്തേയുള്ള വൈറസിനേക്കാളും അപകടകാരിയാണ് പുതിയ വകഭേദം എന്നാണ് നിഗമനം. വൈറസിന്റെ വ്യാപനം അതിവേഗത്തിലാണെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.ഇപ്പോള്‍ വികസിപ്പിച്ച വാക്‌സിനുകള്‍ പുതിയ വൈറസിനെ തടയുമോ എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *