ജയ്പുര്‍ കര്‍ഷക നേതാവ് രാകേഷ് ടികായത് സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവയ്പുണ്ടായതായി പരാതി. രാജസ്ഥാനിലെ അല്‍വാറില്‍ വച്ചായിരുന്നു സംഭവം.
ബന്‍സൂറില്‍ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ രാകേഷഅ ടികായത് പരിക്കുകളൊന്നും ഏല്ക്കാതെ രക്ഷപ്പെട്ടു.
ബിജെപിയാണ് ആക്രമണ ശ്രമത്തിന് പിന്നിലെന്ന് രാകേഷ് ടികായത് ആരോപിച്ചു. ആക്രമണത്തില്‍ തകര്‍ന്ന കാറിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.