കൊച്ചി: സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മാസത്തില്‍ വില്പനയില് നേട്ടം കൊയ്ത് ഹ്യുണ്ടായ്. മാര്‍ച്ച് മാസത്തില്‍ 64,621 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. ആഭ്യന്തര വിപണിയില്‍ 52,600 യൂണിറ്റുകള്‍ വിറ്റഴിച്ചു.
കയറ്റുമതിയില്‍ 12,021 യൂണിറ്റുകളും. 2020 മാര്‍ച്ച് മാസവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ആഭ്യന്തര വില്പനയില് 100 ശതമാനം വര്‍ധനയും കയറ്റുമതിയില്‍ 101 ശതമാനം വര്‍ധനയുമുണ്ടായി. ക്രെറ്റ, വെന്യു, ഐ20 തുടങ്ങിയവയാണ് ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലുകള്‍.

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ 2020 ഹ്യുണ്ടായ് ക്രെറ്റ മോഡല്‍ 1.21 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റതായി കഴിഞ്ഞ മാസം ഹ്യുണ്ടായ് അറിയിച്ചിരുന്നു.













