യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നല്‍കിയത്. കാര്യങ്ങള്‍ മനസിലാക്കാത്തതിനാലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ്​ യോഗത്തില്‍ നിന്ന്​ വി.എം സുധീരന്‍ ഇറങ്ങിപ്പോയി രാജ്യസഭാ സീറ്റ്​ കേരള കോണ്‍ഗ്രസിന്​ നല്‍കിയതില്‍ പ്രതിഷേധിച്ച്‌​ യു.ഡി.എഫ്​ യോഗത്തില്‍ നിന്ന്​ വി.എം സുധീരന്‍ ഇറങ്ങിപ്പോയി. മാണി വരുന്നത്​ യു.ഡി.എഫി​െന ശക്​തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന്​ സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു. മാണിക്ക്​ രാജ്യസഭാ സീറ്റ്​ നല്‍കിയത്​ സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയാണ്​ തീരുമാനമെടുത്തത്​. ഇൗ തീരുമാനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിന്‍റെ ഗുണഭോക്​താവ്​ ബി.ജെ.പി മാത്രമാണെന്നും സുധീരന്‍ പറഞ്ഞു.

ഇതിന്​ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരും. കേരള കോണ്‍ഗ്രസിന്​ സീറ്റ്​ നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്ന്​ താന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്​ അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്‍ട്ടിക്ക്​ ഗുണകരമല്ല. കോണ്‍ഗ്രസ്​ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന്​ ശക്​തമായ എതിര്‍പ്പുണ്ട്​. ഇതുകൊണ്ട്​ പാര്‍ട്ടിക്ക്​ വന്‍ തകര്‍ച്ചയാണുണ്ടാക്കുക. ഏത്​ ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാണേടാ തീരുമാനമെടുത്തത്​ അതിന്‍റെ വിപരീത ഫലമാണുണ്ടാവുക. രാജ്യസഭാ സീറ്റ്​ ദാനം ചെയ്യുക വഴി കോണ്‍ഗ്രസ്​ നാശത്തിലേക്ക്​ നീങ്ങുകയാണ്​. അതിനാല്‍ എ.​െഎ.സി.സി തീരുമാനം പുനഃപരിശോധിക്കണം എന്നും താന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം തിരുമാനങ്ങളോട്​ യോജിക്കാനകില്ല. ശക്​തമായ വിയോജിപ്പ്​ പരസ്യമായി പ്രകടിപ്പിക്കുകയാണ്​. പ്രതിഷേധ സൂചകമായി തന്‍റെ​​ വിയോജിപ്പ്​ യു.ഡി.എഫ്​ യോഗത്തില്‍ അറിയിച്ച ശേഷം വിട്ടു നില്‍ക്കുകയായിരുന്നെന്നും സുധീരന്‍ പറഞ്ഞു.കെ.എം. മാണി കൂടി ഉള്‍പ്പെട്ട യോഗത്തില്‍ നിന്നാണ്​ സുധീരന്‍ പ്രതിഷേധിച്ച്‌​ ഇറങ്ങിപ്പോയത്​. കെ.എം മാണി യോഗത്തിന്​ വന്ന ഉടനായിരുന്നു സുധീരന്‍ ഇറങ്ങിപ്പോയത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *