ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേയ്ക്ക് ഉയരുന്നത് ഈ നാല് പേരുകള്‍


പത്തനംതിട്ട: ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേയ്ക്ക് ഉയരുന്നത് പ്രധാനപ്പെട്ട നാല് പേരുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു സ്ഥിതീകരണവും ഇതുവരെയും ഉണ്ടായിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ നിഷ്പക്ഷ നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് ആര്‍എസ്‌എസ് അറിയിച്ചിരുന്നു.


കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതാക്കള്‍ക്ക് മുമ്ബില്‍ ശോഭ തന്നെ അവതരിപ്പിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തില്‍ കെ.സുരേന്ദ്രനാണ് പ്രധാന്യം കൂടുതല്‍.


അതേസമയം, കൃഷ്ണദാസ് വിഭാഗത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്കൊണ്ട് വ്യക്തിഗത പിന്തുണ കുറയാന്‍ കാരണമായി. ദേശീയ സെക്രട്ടറി എച്ച്‌. രാജ, പ്രഭാരി നളീന്‍കുമാര്‍ കട്ടീല്‍ എന്നിവരാണു ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത്. ജില്ല ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. കേന്ദ്ര നേതാക്കളുമായി കൊച്ചിയില്‍ നടത്തുന്ന യോഗത്തിലാണ് തീരുമാനമുണ്ടാകുക.



Sharing is Caring