മെക്സിക്കോയില്‍ വന്‍ ഭൂചലനം

മെക്സിക്കോ സിറ്റി: മെക്സിക്കോയയുടെ വടക്കന്‍-മധ്യ പ്രദേശങ്ങളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്‍റെ പ്രഭവകേന്ദ്രം ഓക്സാക സ്റ്റേറ്റിലെ പിനോടെപയാണ്. റിക്ടര്‍ സ്കെയിലില്‍ ആദ്യം 7.5 രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്‍റെ തോത് 7.2ആയി കുറയുകയായിരുന്നു.

മെ​ക്സി​ക്കോ സി​റ്റി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഭൂ​ച​ല​ന മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ആ​ക്ടി​വേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍ വീ​ടി​ന് വെ​ളി​യി​ല്‍ ഇ​റ​ങ്ങ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സു​നാ​മി ഭീ​ഷ​ണി​യി​ല്ലെ​ന്ന് പ​സ​ഫി​ക് സു​നാ​മി മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം അ​റി​യി​ച്ചു.

അപകടത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച്‌ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 370 പേരുടെ ജീവനാശത്തിന് ഇടയാക്കിയ ഭൂകമ്ബമുണ്ടായി അഞ്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഉണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *