മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ആറ് ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ആറ് ഷട്ടറുകള്‍ തുറന്നു. ഒന്നരയടി വീതമാണ് ഉയര്‍ത്തിയത്. സ്പില്‍വെയിലൂടെ സെക്കന്‍ഡില്‍ 3400 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് പോകുന്നത്. അതേസമയം, തീരദേശവാസികള്‍ ആശങ്കയിലാണ്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് യാതൊരു നടപടികളും ആയില്ല. വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതറ എന്നിവടങ്ങളിലെ 206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.മുല്ലപ്പെരിയാറിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടരുതെന്ന് നേരത്തെ ഇടുക്കി ജില്ലാ കളക്ടര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. 12 മണിക്കൂര്‍ മുമ്പ് തുറന്നുവിടുന്ന കാര്യം അറിയിക്കണം. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികളെടുക്കുന്നതിന് സമയം ആവശ്യമാണെന്നും കളക്ടര്‍ അറിയിച്ചിരുന്നു. രാത്രിയില്‍ ജലം തുറന്നു വിടരുതെന്നും നേരത്തെ തമിഴ്‌നാടിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഏകപക്ഷീയമായാണ് തമിഴ്‌നാട് നടപടിയെടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *