ചെന്നൈ നിവാസികള്‍ക്ക് ഷാരൂഖ് ഖാന്‍ ഒരു കോടിരൂപ ധനസഹായം പ്രഖ്യാപിച്ചു


വെള്ളപ്പൊക്ക ബാധിതരായ ചെന്നൈ നിവാസികള്‍ക്ക് ഷാരൂഖ് ഖാന്‍ ഒരു കോടിരൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഷാരൂഖ് പണം നല്‍കുന്നത്. ഇക്കാര്യമറിയിച്ച് ജയലളിതക്ക് ഷാരൂഖ് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നിരവധി സിനിമാ താരങ്ങള്‍ ചെന്നൈ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കിയിരുന്നു. രജനികാന്ത്, സൂര്യ, അല്ലു അര്‍ജുന്‍, മഹേഷ് ബാബു എന്നിവരായിരുന്നു പണം പ്രഖ്യാപിച്ചിരുന്നത്. തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥും ദുരിതബാധിതര്‍ക്കായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നുണ്ട്.




Sharing is Caring