അസൂസ്‌ കുടുംബത്തില്‍ നിന്നും പുതിയ സ്‌മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി


അസൂസ്‌ കുടുംബത്തില്‍ നിന്നും പുതിയ സ്‌മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി. സെന്‍ഫോണ്‍2 ലേസര്‍6 ആറ്‌ ഇഞ്ച്‌ സ്‌ക്രീനോട്‌ കൂടിയാണ്‌ എത്തിയിരിക്കുന്നത്‌. 17,999 രൂപയാണ്‌ ഫോണിന്റെ വില. 3ജി.ബി റാമും 32 ജി.ബി ഇന്റേര്‍ണല്‍ മെമ്മറിയോടും കൂടിയെത്തുന്ന ഫോണിന്‌ 128 ജി.ബി വരെ എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജുമുണ്ട്‌. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും അഞ്ച്‌ മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഫോണിനുണ്ട്‌. ഫ്‌ളിപ്‌ കാര്‍ട്ട്‌, സ്‌നാപ്‌ഡീല്‍, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഫോണ്‍ ലഭ്യമാകും.
ഗൊറില്ല ഗ്ലാസോട്‌ കൂടിയ ആറ്‌ ഇഞ്ച്‌ ഫുള്‍ എച്ച്‌.ഡി ഡിസ്‌പ്ലെയാണ്‌ ഫോണിലുള്ളത്‌. 3000 എം.എ.എച്ച്‌ ബാറ്ററി നല്ല ബാറ്ററി ബാക്ക്‌അപ്പും നല്‍കുന്നു എന്നതാണ്‌ ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.




Sharing is Caring