ബ്രെക്സിറ്റ് തീയതി ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യം; തെരേസ മേ ബ്രസല്‍സില്‍

ബ്രസല്‍സ്: ബ്രെക്സിറ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസല്‍സിലെത്തി. ബ്രെക്സിറ്റ് തീയതി ജൂണ്‍ 30 വരെ നീട്ടണമെന്നാണ് ആവശ്യം. നാളെയാണ് യൂറോപ്യന്‍ യൂണിയന്റെ അടിയന്തരയോഗം. ജര്‍മ്മന്‍ ചാന്‍സല‍ര്‍ ആംഗലാ മെര്‍ക്കലുമായും മേ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രെക്സിറ്റ് ഒരു വര്‍ഷം വരെ നീട്ടാന്‍ തയ്യാറാണെന്നാണ് മെര്‍ക്കല്‍ നല്‍കിയ സൂചന.
യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്ന് മേയുടെ അഭ്യര്‍‍ത്ഥനയില്‍ തീരുമാനമെടുക്കും. ഒരു വര്‍ഷം വരെ സമയമെടുക്കാമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന്റെയും അഭിപ്രായം. അതിനിടെ ബ്രിട്ടനില്‍ എംപിമാര്‍ തമ്മില്‍ നടന്ന ച‍ര്‍ച്ചകള്‍ അവസാനിച്ചു. അധികം താമസിയാതെ വ്യവസ്ഥകളില്‍ ധാരണയിലെത്താനാകുമെന്ന് എംപിമാരുടെ പ്രതീക്ഷ.
നിലവില്‍ വെള്ളിയാഴ്ചയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോവേണ്ടത്. ജൂണ്‍ 30 വരെ തീയതി നീട്ടിയാല്‍ അതിന് മുമ്ബ് കരാറിലെ വ്യവസ്ഥകള്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകരിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *