താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടി: ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടി തീരുമാനിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. രാവിലെ 11ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ഗതാഗത മന്ത്രി , കെഎസ്‌ആര്‍ടിസി എംഡി , ഗതാഗത സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.
1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച്‌ പരിച്ചുവിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടണമോ, അപ്പീല്‍ നല്‍കണോ എന്നീ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *