പാലക്കാട് ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം

പാലക്കാട്: ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍, കാരന്തൂര്‍ സ്വദേശി അജി നാസ് എന്നിവരാണ് പാലക്കാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത് . എക്സൈസ് ഇന്‍റലിജന്‍സിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് സ്വര്‍ണം പിടികൂടിയത്.

ഷാര്‍ജയില്‍ നിന്നും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കേരളത്തിലേക്ക് കടത്തിയ സ്വര്‍ണമാണ് പിടികൂടിയത് . എക്സൈസ് ഇന്‍റലിജന്‍സിന്‍റെ ചോദ്യം ചെയ്യലില്‍ അബ്ദുള്‍ ജസീറാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *