ബിഹാറില്‍ മസ്തിഷ്‌കജ്വരം: രണ്ടു കുട്ടികളടക്കം 43 പേർ മരിച്ചു


മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. രണ്ടു കുട്ടികളാണ് ബുധനാഴ്ച മരിച്ചത്.


എന്നാല്‍, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഹൈപ്പോഗ്രീസിമിയ ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.ജൂണ്‍ ഒന്നിനാണ് ബിഹാറില്‍ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇതുവരെ 36 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരണം. 24 പേരെ സുഖപ്പെട്ട് ഡിസ്ചാര്‍ജ്ജ് ചെയ്തു. ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്.




Sharing is Caring