നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിട്ട് പരിശോധിച്ച വിവോ ഫോണ്‍ ഉടമയെ കണ്ടെത്തിയോ എന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിട്ട് പരിശോധിച്ച വിവോ ഫോണ്‍ ഉടമയെ കണ്ടെത്തിയോ എന്ന് വിചാരണക്കോടതി. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ എളുപ്പത്തില്‍ ആളെ കണ്ടെത്താനാകില്ലേ എന്നും തുടരന്വേഷണം എവിടെവരെയായി എന്നും കോടതി ചോദിച്ചു.
ജഡ്ജി ദൃശ്യങ്ങള്‍ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. ദൃശ്യങ്ങള്‍ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പല തവണ തന്നോട് ചോദിച്ചിരുന്നു. എനിയ്ക്ക് കാണേണ്ട എന്നാണ് താന്‍ പറഞ്ഞത്. ഇലക്ട്രോണിക് ഡിവൈസുകള്‍ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ഫോറന്‍സിക് ലാബ് അധികൃതരും മാത്രമാണെന്നും വിചാരണക്കോടതി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *