ടൊവിനോ ചിത്രം ‘വഴക്ക്’ കൊറിയയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്

സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ ടൊവിനോ തോമസിന്റെ വഴക്ക് കൊറിയയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ FFSA-SEOUL 2022-ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.ട്വിറ്ററിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. കനി കുസൃതിയാണ് ചിത്രത്തിലെ നായിക.

വര്‍ത്തമാനകാലത്തെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് വഴക്ക് കൈകാര്യം ചെയ്യുന്നതെന്ന്സനല്‍ പറഞ്ഞു. ടൊവിനോ തോമസിനും കനി കുസൃതിക്കും പുറമെ മറ്റൊരു സംസ്ഥാന അവാര്‍ഡ് ജേതാവായ സുദേവ് ​​നായരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചന്ദ്രു സെല്‍വരാജാണ് മറ്റൊരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്‌ചേഴ്‌സും ചേര്‍ന്നാണ് വഴക്ക് നിര്‍മ്മിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *