തൃശൂരിലെ എ ടി എം കവര്‍ച്ചാ ശ്രമം; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

കിഴക്കുംപാട്ടുകരയിലെ കനറാ ബാങ്കിന്റെ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കാസര്‍കോട് സ്വദേശിയടക്കമുള്ള പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി മെഹ്‌റൂഫ്, കോട്ടയം സ്വദേശി സനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കമ്ബിപ്പാര ഉപയോഗിച്ചാണ് സംഘം എ ടി എം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രമം വിഫലമാവുകയായിരുന്നു.

ഇതോടെ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതികളെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് കുടുക്കിയത്. തൃശൂരില്‍ പഴക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. സഹോദരന്റെ ഭാര്യയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനുള്ള പണത്തിനായാണ് മെഹ്‌റൂഫ് കവര്‍ച്ച ആസൂത്രണം ചെയ്തത്. യൂട്യൂബിലൂടെ വീഡിയോ നോക്കിയാണ് കവര്‍ച്ചാ ശ്രമം നടത്തിയത്.

തെളിവെടുപ്പില്‍ എടിഎം കൗണ്ടറിന്റെ പാനല്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്ബിപ്പാര സമീപത്തെ റോഡിലെ കാനയില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിച്ച കൈയുറ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാളത്തോടിലെ വാടകവീട്ടില്‍ നിന്നും കണ്ടെടുത്തു. പ്രതികളെ വെള്ളിയാഴ്ച വൈകിട്ട് കോടതിയി ല്‍ ഹാജരാക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കനറാ ബാങ്കിന്റെ എടിഎം ശാഖയില്‍ കവര്‍ച്ചാശ്രമം നടന്നത്. എസ് ഐ ജയകുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *